Connect with us

pilitical future of imran khan

ഇംറാന്‍ ഖാന്റെ രാഷ്ട്രീയ ഭാവി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

രാവിലെ 10.30ന് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ്; തെരുവിലിറങ്ങി പോരാടാന്‍ ജനങ്ങളോട് ഇംറാന്‍

Published

|

Last Updated

ഇസ്ലാമാബാദ് | വലിയ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്ന്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ദേശീയ അസംബ്ലി ചേരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇംറാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പാസാകുമെന്നാണ് റിപ്പോര്‍ട്ട്.

നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയാക്കി പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള അണിയറ നീക്കങ്ങള്‍ പ്രതിപക്ഷം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ അവാസാന പന്ത് വരെ പോരാടുമെന്നാണ് മുന്‍ക്രിക്കറ്റര്‍ കൂടിയായ ഇംറാന്‍ ഖാന്‍ പറയുന്നത്.പാക് സര്‍ക്കാറിനെ അമേരിക്ക അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന നേരത്തെയുള്ള പ്രസ്താവന ആവര്‍ത്തിച്ച ഇംറാന്‍ ജനങ്ങളോട് തെരുവിലിറങ്ങി പോരാടാനും ആഹ്വാനം ചെയ്തു.

ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച് അവിശ്വാസം നേരിടണമെന്ന സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠ വിധി ഇംറാന് വന്‍ തിരിച്ചടിയായിരുന്നു. പാര്‍ലിമെന്റ് പുനഃസ്ഥാപിച്ച കോടതി, ശനിയാഴ്ച രാവിലെ ഒമ്പതിന് സഭ വിളിച്ചുചേര്‍ക്കാനും അവിശ്വാസ പ്രമേയ നടപടികളുമായി മുന്നോട്ടുപോകാനും സ്പീക്കറോട് ആവശ്യപ്പെട്ടു. നേരത്തെ ഇംറാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയ ഡപ്യൂട്ടി സ്പീക്കറുടെ നടപടിയും ചീഫ് ജസ്റ്റിസ് ഉമര്‍ ബന്ദ്യാല്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് റദ്ദാക്കിയിരുന്നു.

 

 

 

---- facebook comment plugin here -----

Latest