Connect with us

Kerala

പോക്‌സോ കേസുകളില്‍ അഞ്ച് വര്‍ഷത്തിനിടെ ശിക്ഷിക്കപ്പെട്ടത് 2.4 ശതമാനം മാത്രമെന്ന് കണക്കുകള്‍

2016 മുതല്‍ 2021 ഒക്ടോബര്‍ മൂന്നുവരെ സംസ്ഥാനത്ത് 14,496 പോക്സോ കേസുകളിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്

Published

|

Last Updated

കോഴിക്കോട്  | സംസ്ഥാനത്തു പോക്സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് നാമമാത്രമെന്ന് കണക്കുകള്‍. ഇത്തരം കേസുകളില്‍ 2.4 ശതമാനം പേര്‍ മാത്രമെ ശിക്ഷയേറ്റുവാങ്ങിയിട്ടുള്ളു . കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

2016 മുതല്‍ 2021 ഒക്ടോബര്‍ മൂന്നുവരെ സംസ്ഥാനത്ത് 14,496 പോക്സോ കേസുകളിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 417 കേസുകളിലെ പ്രതികള്‍ക്കെതിരേ മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. 2016ല്‍ 2,026 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍, ഇതില്‍ 196 കേസുകള്‍ മാത്രമായിരുന്നു ശിക്ഷിക്കപ്പെട്ടത്. 2017ല്‍ 2,536 കേസുകളില്‍ 124 കേസുകളും 2018ല്‍ കുറ്റപത്രം സമര്‍പ്പിച്ച 2,993 കേസുകളില്‍ 67ഉം 2019 ല്‍ 3,368 കേസുകളില്‍ 24ഉം 2020 ല്‍ 2,581 കേസുകളില്‍ ആറ് കേസുകളും മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

ഈ വര്‍ഷം 992 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഒരു കേസിലെ പ്രതികളും ശിക്ഷിക്കപ്പെട്ടിട്ടില്ല. അഞ്ചു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 17,198 കേസുകളാണ്. ഇതില്‍ 2,702 കേസുകളില്‍ ഇനിയും കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്

 

Latest