International
ഇറാന്‍ യുദ്ധം അസാനിപ്പിക്കാനാവുന്നില്ല; ട്രംപ് ചൈനയിലേക്ക്
ഇറാനുമേല്‍ ചൈനയ്ക്കുള്ള സ്വാധീനം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടായേക്കും
വാഷിംഗ്ടണ്‍ | ഇറാനെതിരെ തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയാതെ ആഗോള തലത്തില്‍ സമ്മര്‍ദ്ദത്തിലായതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയിലേക്ക്. ഈ മാസം 14, 15 തീയതികളിലാണ് ട്രംപിന്റെ ചൈനാ സന്ദര്‍ശനം.
ഇറാനുമേല്‍ ചൈനയ്ക്കുള്ള സ്വാധീനം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടായേക്കും. രണ്ടാം വട്ടം അധികാരത്തിലെത്തിയശേഷമുള്ള ട്രംപിന്റെ ആദ്യ ചൈനീസ് സന്ദര്‍ശനമാണ്. വ്യാപാര തീരുവകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവയെ ചൊല്ലി വഷളായ ചൈന- അമേരിക്ക ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് അമേരിക്ക വെളിപ്പെടുത്തിയത്.
എന്നാല്‍ ഇറാന്‍ വിഷയമായിരിക്കും ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയെന്നാണ് മുതിര്‍ന്ന യു എസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. മെയ് 14-ന് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഉഭയകക്ഷി ചര്‍ച്ചകളും വിരുന്നും നടക്കും. അമേരിക്കയും ഇസ്്‌റാഈലും ഇറാനെതിരെ തുടങ്ങിവച്ച യുദ്ധം അവസാനിപ്പിക്കുന്നതിന് ചൈനീസ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ട്രംപിന്റെ പ്രധാന ലക്ഷ്യം എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.







