Connect with us

iqama

ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും വ്യാജമായി നിര്‍മ്മിച്ചു; ഒരാളെ അറസ്റ്റ് ചെയ്തു

പാകിസ്ഥാന്‍ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

ജിസാന്‍ | സഊദിയിലെ ജിസാനില്‍ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും വ്യാജമായി നിര്‍മ്മിച്ചു നല്‍കിയ സംഭവത്തില്‍ വിദേശിയെ അറസ്റ്റ് ചെയ്തതായി ജിസാന്‍ പോലീസ് വക്താവ് പറഞ്ഞു.

കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള സുരക്ഷാ തുടര്‍നടപടികളുടെ ഫലമായി റസിഡന്‍സ് പെര്‍മിറ്റുകളും ഡ്രൈവിംഗ് ലൈസന്‍സുകളും ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച് തൊഴിലാളികള്‍ക്ക് വില്‍പ്പന നടത്തിയ പാകിസ്ഥാന്‍ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ പിടികൂടുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി ഇദ്ദേഹത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Latest