Connect with us

Kerala

മന്ത്രി മുഹമ്മദ് റിയാസിന് അസഹിഷ്ണുത: വി ഡി സതീശന്‍

'തന്റെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കുന്നില്ല. അദ്ദേഹം വെറും റിയാസാണെങ്കില്‍ ഞാന്‍ കാര്യങ്ങള്‍ ചോദിക്കില്ല'

Published

|

Last Updated

കൊച്ചി ‌ റോഡിലെ കുഴിയടക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വീണ്ടും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രി റിയാസിന് വിമര്‍ശനങ്ങളോട് അസഹിഷ്ണുതയാണെന്ന് സതീശന്‍ ആരോപിച്ചു. തന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുന്നില്ല. അദ്ദേഹം വെറും മുഹമ്മദ് റിയാസാണെങ്കില്‍ ഞാന്‍ കാര്യങ്ങള്‍ ചോദിക്കില്ല. അദ്ദേഹം കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിയാണ്. പ്രതിപക്ഷം തെറ്റുകള്‍ ചൂണ്ടിക്കാട്ടും. അത് പ്രതിപക്ഷത്തിന്റെ കടമയാണ്.

കുഴിയടക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ച് തെറ്റ് തിരുത്തകയാണ് വേണ്ടത്. എന്നാല്‍ എന്റെ മനസ്സിന്റെ കുഴിയടക്കണമെന്നാണ് മന്ത്രി പറയുന്നത്. എന്റെ മനസ്സിനെ കുഴികൊണ്ട് ആര്‍ക്കും അപകടം സംഭവിക്കില്ല. റോഡിലെ കുഴി അങ്ങനെയല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest