Connect with us

Malappuram

മഅദിന്‍ അക്കാദമിയില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

മഅ്ദിന്‍ സ്പെഷ്യല്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ അസി.രജിസ്ട്രാറുമായ എ മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിയും പെരിന്തല്‍മണ്ണ അല്‍ ശിഫ കോളേജ് ഓഫ് നഴ്സിംഗും സംയുക്തമായി മഅ്ദിന്‍ സ്പെഷ്യല്‍ സ്‌കൂളില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. മഅ്ദിന്‍ സ്പെഷ്യല്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ അസി.രജിസ്ട്രാറുമായ എ മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.

സിനി നീരുഴി അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനീര്‍, അല്‍ ശിഫ കോളേജ് ഓഫ് നഴ്‌സിംഗ് അസോസിയേറ്റ് പ്രൊഫസര്‍ പ്രശാന്ത്, മഅദിന്‍ സ്പെഷ്യല്‍ സ്‌കൂള്‍ പ്രധാനാധ്യാപകരായ വിമല, അബൂബക്കര്‍ സിദ്ദീഖ്, ആര്‍ട്ടിസ്റ്റ് ഷിബു സിഗ്നേച്ചര്‍ പ്രസംഗിച്ചു.

Latest