Connect with us

National

പ്രകോപനപരമായ പ്രസംഗം; അസംഖാൻ കുറ്റക്കാരനെന്ന് കണ്ടെത്തി; ശിക്ഷ അൽപസമയത്തിനകം പ്രഖ്യാപിക്കും

മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ അസംഖാന് എതിരെ ചുമത്തിയിട്ടുണ്ട്.

Published

|

Last Updated

രാംപൂർ | പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന കേസിൽ സമാജ്‌വാദി പാർട്ടി (എസ്പി) എംഎൽഎയും മുൻ മന്ത്രിയുമായ അസം ഖാൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രാംപൂർ കോടതി ശിക്ഷ അൽപ്പസമയത്തിനകം ശിക്ഷ പ്രഖ്യാപിക്കും. മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ അസംഖാന് എതിരെ ചുമത്തിയിട്ടുണ്ട്. ശിക്ഷ രണ്ടു വർഷത്തിൽ കൂടുതലാണെങ്കിൽ അസം ഖാന്റെ നിയമസഭാംഗത്വം റദ്ദാകും.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അസംഖാന് എതിരെ കേസെടുത്തത്. രാംപൂരിലെ മിലാക് വിധാൻ സഭയിൽ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ അസം ഖാൻ ആക്ഷേപകരവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം.

ബിജെപി നേതാവ് ആകാശ് സക്‌സേനയാണ് പരാതി നൽകിയത്.

Latest