Connect with us

Kuwait

അർദിയ കൂട്ടക്കൊല പ്രതിയായ ഇന്ത്യക്കാരൻ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാ പ്രദേശ് സ്വദേശിയായ പ്രതി പിടിയിലാകുന്നത്‌.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ അർദിയയിലെ സ്വദേശി കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇന്ത്യക്കാരനെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്‌. ബുധനാഴ്ച വൈകുന്നേരം സെൻട്രൽ ജയിലിൽ ഇയാളെ പാർപ്പിച്ചിരുന്ന തടവറയിൽ ആണ് സംഭവം. കഴുത്തിൽ തുണി മുറുക്കി  സെല്ലിനുള്ളിലെ ഇരുനില കട്ടിലിൽ  തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്‌.

ഈ മാസം മൂന്നിനാണ് അർദിയ പ്രദേശത്ത്‌ 80കാരനായ സ്വദേശിയും  50കാരിയായ ഭാര്യയും 18കാരിയായ മകളും കുത്തേറ്റ് മരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാ പ്രദേശ് സ്വദേശിയായ പ്രതി പിടിയിലാകുന്നത്‌. കൊല്ലപ്പെട്ട കുടുംബത്തിലെ ഒരാളുമായി ഇയാൾ വിസ കച്ചവടം നടത്തിയിരുന്നതായും ഇതേ തുടർന്നുണ്ടായ തർക്കമാണ് കൊലക്ക്‌ പ്രേരണയായതെന്നും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

കൊലക്ക്‌ ശേഷം 300 ദിനാറും 600 ദിനാറോളം വില വരുന്ന സ്വർണവും ഇയാൾ വീട്ടിൽ നിന്ന് മോഷ്ടിച്ചതായും അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞിരുന്നു. രാജ്യത്തെ ഞെട്ടിച്ച കൊലക്കേസിലെ പ്രതിയെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.