Connect with us

Educational News

ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽ ടെക്നോളജി പഠിക്കാം

പത്താം ക്ലാസ്സ് ജയിച്ചവർക്ക് അപേക്ഷിക്കാം

Published

|

Last Updated

സംസ്ഥാന സർക്കാറിന് കീഴിൽ കണ്ണൂർ തോട്ടടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്്ലൂം ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഹാൻഡ്്ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ്സ് ജയിച്ചവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രായം ജൂലൈ ഒന്നിന് 15-23. പട്ടിക വിഭാഗക്കാർക്ക് രണ്ട് വർഷം ഇളവുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്്സ് വിഷയങ്ങൾ പഠിച്ച് 12 വിജയിച്ചവർക്കും രണ്ട് വർഷ ഐ ടി ഐ വിജയിച്ചവർക്കും നേരിട്ട് രണ്ടാം വർഷത്തിലേക്ക് പ്രവേശനം നേടാം.

കണ്ണൂരിലെ ആകെയുള്ള 40 സീറ്റുകളിൽ 30 എണ്ണം കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കാണ്. സേലം (തമിഴ്‌നാട്), ഗദഗ് (കർണാടക), വെങ്കിടഗിരി (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളിലുള്ള ഐ ഐ എച്ച് ടി ക്യാമ്പസുകളിൽ ഇതേ ഡിപ്ലോമ പ്രോഗ്രാമിന് കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് ആകെ പത്ത് സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. കണ്ണൂർ ക്യാമ്പസിലെ പ്രവേശന സമയത്ത് താത്പര്യമുണ്ടെങ്കിൽ മറ്റ് സ്ഥാപനങ്ങളിലേക്ക് ഓപ്ഷൻ നൽകാം.

പ്രവേശനം നേടുന്ന എല്ലാ വിദ്യാർഥികൾക്കും പ്രതിമാസം 1,000 രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും. വിദ്യാർഥികൾക്ക് മുൻവർഷങ്ങളിൽ ക്യാമ്പസ് പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്. 8,200 രൂപയാണ് ആദ്യ വർഷ ഫീസ്. തുടർന്നുള്ള വർഷങ്ങളിൽ 7,200 രൂപ.

അപേക്ഷകൾ നേരിട്ടും http://www.iihtkannur.ac.in/ എന്ന വെബ്സൈറ്റ് വഴിയും നൽകാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്്ലൂം ടെക്നോളജി- കണ്ണൂർ, കിഴുന്ന പി ഒ, തോട്ടട, കണ്ണൂർ- 7 എന്ന വിലാസത്തിൽ അടുത്ത മാസം 16ന് മുമ്പ് ലഭിക്കുന്ന വിധത്തിൽ അയച്ചുകൊടുക്കണം. അപേക്ഷാ ഫീസ് ഇല്ല.

Content Highlights:
The Indian Institute of Handloom Technology in Thottada, Kannur, under the state government, has invited applications for its three-year Diploma in Handloom and Textile Technology. Candidates who have cleared Class 10 are eligible to apply based on their marks, while Class 12 science stream and ITI holders can secure direct lateral entry into the second year. Out of 40 available seats in Kannur, 30 are reserved for students from Kerala, who can also opt for remaining seats in IIHT campuses across Tamil Nadu, Karnataka, and Andhra Pradesh. Admitted students will receive a monthly stipend of up to 1,000 rupees, and completed online or offline applications must reach the Executive Director by the 16th of next month without any application fee.

Latest