Connect with us

Oddnews

ഇന്ത്യ-പാക് ക്ലാസിക്; ആവേശത്തോടെ ക്രിക്കറ്റ് ലോകം

Published

|

Last Updated

ദുബൈ | ടി 20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് കൊമ്പുകോര്‍ക്കുന്നു. ദുബൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ലോകകപ്പില്‍ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയിക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. എന്തായാലും ക്ലാസിക് പോരാട്ടത്തെ ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

ടി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇതുവരെ ആകെ 115 മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ 73 എണ്ണത്തില്‍ വിജയം നേടാനായി. 37ല്‍ പരാജയത്തിന്റെ കയ്പ്പറിഞ്ഞു. രണ്ടു മത്സരം സമനിലയില്‍ കലാശിച്ചു. മൂന്ന് കളികള്‍ ഫലമില്ലാതെ പോയി. 63.5 ആണ് ടീമിന്റെ വിജയശതമാനം. പാക്കിസ്ഥാനാണെങ്കില്‍ ഇതുവരെ 129 ട്വന്റി 20 കളിച്ചിട്ടുണ്ട്. 77 എണ്ണത്തില്‍ ജയിച്ചപ്പോള്‍ 45ല്‍ തോല്‍വി ഏറ്റുവാങ്ങി. രണ്ട് മത്സരങ്ങള്‍ സമനിലയിലായി. അഞ്ചെണ്ണം ഫലമില്ലാതെ പോയി. വിജയശതമാനം- 59.7. ഇത്തവണത്തെ ലോകകപ്പ് ടി 20 സന്നാഹത്തില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയക്കൊടി നാട്ടി. ഒരു ജയം, ഒരു തോല്‍വിയാണ് പാക്കിസ്ഥാന്റെ സമ്പാദ്യം.