Connect with us

National

ഉത്തർപ്രദേശിൽ സ്വാതന്ത്ര്യദിന അവധി റദ്ദാക്കി; സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കും

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമായതിനാൽ ഓരോ ജില്ലയിലും ഈ വർഷം പ്രത്യേക പരിപാടിയായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Published

|

Last Updated

ലക്നോ | ഉത്തർപ്രദേശിൽ ഇത്തവണ സ്വാതന്ത്ര്യദിന അവധി റദ്ദാക്കി. ചരിത്രത്തിൽ ആദ്യമായി സ്‌കൂളുകളും കോളേജുകളും സർവ്വകലാശാലകളും സർക്കാർ, സർക്കാരിതര ഓഫീസുകളും മാർക്കറ്റുകളുമെല്ലാം സ്വാതന്ത്ര്യദിനത്തിൽ തുറന്നുപ്രവർത്തിക്കും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമായതിനാൽ ഓരോ ജില്ലയിലും ഈ വർഷം പ്രത്യേക പരിപാടിയായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ദീപാവലി കാലത്ത് ചെയ്യുന്നതുപോലെ സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക ശുചിത്വ യജ്ഞം നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡിഎസ് മിശ്രയും അറിയിച്ചു.

സ്വാതന്ത്ര്യ സമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിപാടികൾ നടത്തണമെന്നും നിർദേശമുണ്ട്. സ്വാതന്ത്ര്യ ദിന വാരത്തിൽ ആഴ്ചയിൽ ഓരോ ദിവസവും വ്യത്യസ്ത പരിപാടികൾ വേണം. സ്വാതന്ത്ര്യദിനാഘോഷങ്ങൾ കേവലം ഒരു ഔദ്യോഗിക പരിപാടിയായി ചുരുക്കരുത്. ജനങ്ങൾ അതിൽ പങ്കെടുക്കണമെന്നും നിർദേശമുണ്ട്.

 

Latest