Connect with us

Idukki

മറയൂരില്‍ യുവാവിനെ മര്‍ദിച്ച സംഭവം; സഹോദരിമാരായ നാല് സ്ത്രീകള്‍ക്കെതിരെ കേസ്

Published

|

Last Updated

മറയൂര്‍ | ഇടുക്കിയിലെ മറയൂര്‍ പള്ളനാട്ടില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ സഹോദരിമാരായ നാല് സ്ത്രീകളുടെ പേരില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രദേശവാസികളായ ജയറാണി (42), ജമുന (42), വൃന്ദ (40), ഷൈലജ (34) എന്നിവരുടെ പേരിലാണ് കേസ്. മറയൂര്‍ ബാബുനഗര്‍ സ്വദേശി മോഹന്‍രാജിനെ (40) മര്‍ദിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മോഹന്‍രാജ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.

കഴിഞ്ഞ ദിവസം മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം. സ്ഥലതര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. മോഹന്‍രാജിനെ നാലു സ്ത്രീകളും ചേര്‍ന്ന് കാപ്പിക്കമ്പുകൊണ്ട് മര്‍ദിക്കുകയായിരുന്നു. യുവതികളും സമീപവാസികളുമായി സ്ഥല തര്‍ക്കം നിലവിലുണ്ട്. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിക്കുവാന്‍ അയല്‍വാസികളെ മോഹന്‍രാജ് സഹായിച്ചിരുന്നുവെന്നാണ് മര്‍ദനം നടത്തിയ സ്ത്രീകളുടെ ആരോപണം.

 

 

 

 

Latest