രാഷ്ട്രപതിയേയും ഉപരാഷ്ട്ര പതിയേയും അവഗണിച്ചു സവര്‍ക്കറുടെ ജന്മദിനത്തില്‍ നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കും.
ജനാധിപത്യ ത്തെയും പാർലിമെന്റിനെയും അപമാനിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പൊങ്ങച്ചപ്രകടനമാണ് ഉദ്ഘാടന ചടങ്ങെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, സി പി എം, സി പി ഐ, മുസ്ലിംലീഗ്, ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എന്‍ സി പി, എസ് പി, ആര്‍ജെഡി, ജാര്‍ക്കണ്ട് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാ കോണ്‍ഗ്രസ് എം, ആര്‍ എസ് പി, രാഷ്ട്രീയ ലോക്ദള്‍, വിടുതലൈ ചിരുതൈഗള്‍ കച്ചി, എം ഡി എം കെ അടക്കം 19 പാര്‍ട്ടികളാണു പരിപാടി ബഹിഷ്‌കരിക്കുന്നതായി സംയുക്ത പ്രസ്താവനയിറക്കിയത്.
വീഡിയോ കാണാം
---- facebook comment plugin here -----