Connect with us

Kerala

വടകരയില്‍ യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദിച്ചു; കാറും കത്തിച്ചു

സ്വര്‍ണക്കടത്ത് സംഘമാണോ അക്രമം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

Published

|

Last Updated

കോഴിക്കോട് | വടകര കല്ലേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചു. കൂടത്തില്‍ ബിജുവിനെയാണ് വാനിലെത്തിയ സംഘം ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. ബിജുവിന്റെ കാറും അക്രമിസംഘം കത്തിച്ചു. അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചെന്ന് ആരോപണം നേരിട്ട വ്യക്തിയാണ് ബിജു. അതുകൊണ്ട് തന്നെ സ്വര്‍ണക്കടത്ത് സംഘമാണോ അക്രമം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ഇന്നലെ പുലര്‍ച്ചെ 1.30ടെയാണ് സംഭവം. ബിജുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കുകയും സമീപത്തെ അമ്പലത്തിനടുത്തെത്തിച്ച് മര്‍ദിക്കുകയായിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ സിഫ്റ്റ് കാറും കത്തിച്ചു. പോലീസ് അന്വേഷണം തുടങ്ങി

Latest