National
ഉത്തര്‍പ്രദേശില്‍ ഭാര്യ ചിക്കന്‍ ഉണ്ടാക്കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം.

ഝാന്‍സി| ഭാര്യ ചിക്കന്‍ ഉണ്ടാക്കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം.
ഹന്‍സാരി സ്വദേശിയായ പവന്‍ കുമാറാണ്(36) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് പോലീസ് വിട്ടുകൊടുത്തു.
ബുധനാഴ്ച രാത്രി കോഴിയുമായി വീട്ടിലെത്തിയ പവന്‍ ഭാര്യ പ്രിയങ്കയോട് അത് പാകം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും പ്രിയങ്ക ചിക്കന്‍ പാകം ചെയ്തില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)
---- facebook comment plugin here -----