Connect with us

Ongoing News

പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു

അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് സംഭവം നടന്നത്.

Published

|

Last Updated

പത്തനംതിട്ട | ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വെസ്റ്റ് ബംഗാൾ സ്വദേശി സുബോധ് റോയ് ( 25) അണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്
വെസ്റ്റ് ബംഗാൾ മാൽഡ സ്വദേശി സുഫൻ ഹൽദാറി(28) നെ പൊലീസ് അറസ്റ്റു ചെയ്തു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

ഞായറാഴ്ച്ച രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  പത്തനംതിട്ട കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപമുള്ള  അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് സംഭവം നടന്നത്.

മരിച്ച  സുബോദ് റായി കഴിഞ്ഞ 13ന്  വിപിൻ തിവാരിയെന്നയാളെ മർദിച്ചിരുന്നു. ഇതിന് പോലീസ്   കേസ് എടുത്തിരുന്നു. സ്ഥലത്ത് പോലീസ് തിരക്കി ചെന്നതിനെ ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തിൽ  കലാശിച്ചത്.

---- facebook comment plugin here -----

Latest