Connect with us

Kerala

കോട്ടയത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

Published

|

Last Updated

കോട്ടയം | കോട്ടയം തിക്കോയിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തിക്കോയി സ്വദേശി സുനീഷ് ആണ് മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് സുനീഷിനെ പുറത്തെടുത്തത്. അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി.

Latest