Connect with us

Covid vaccination

കേരളത്തിൽ 75 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ നല്‍കി

28 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സെപ്തംബര്‍ അഞ്ച് വരെയുള്ള കണക്കനുസരിച്ച് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 75 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 2,16,08,979 പേർ വരുമിത്. 28 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 80,27,122 പേർ വരും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് 8,32,475 പേർ. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 92 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 48% പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

നിലവില്‍ ചികിത്സയില്‍ ഉള്ള കേസുകളില്‍ 12.82% ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഐ സി യുവില്‍ ഉള്ളത്.
കൊവിഡ് പോസിറ്റീവ് ആയ മറ്റ് അനുബന്ധ രോഗമുള്ള ആളുകള്‍ വീട്ടില്‍ താമസിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

Latest