Connect with us

Business

ഫെബ്രുവരിയില്‍ വാട്‌സ്ആപ്പ് നിരോധിച്ചത് 14.26 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍

ജനുവരിയില്‍ വാട്ട്‌സ്ആപ്പ് 1.8 ദശലക്ഷം അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| തങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി വാട്‌സ്ആപ്പ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 14.26 ലക്ഷം ഇന്ത്യക്കാരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളാണ് കമ്പനി റദ്ദാക്കിയത്. എന്നാല്‍ ഗ്രീവന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് 335 അക്കൗണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചതില്‍ ഫെബ്രുവരി ഒന്നു മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ 21 അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജനുവരിയില്‍ വാട്ട്‌സ്ആപ്പ് 1.8 ദശലക്ഷം അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. വ്യാജവാര്‍ത്തകള്‍ കൈമാറുന്നതും മറ്റു ഉപയോക്താക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുമായ അക്കൗണ്ടുകളാണ് പ്രധാനമായും വാട്‌സ്ആപ്പ് റദ്ദ് ചെയ്യുന്നത്.

 

---- facebook comment plugin here -----

Latest