Connect with us

Eranakulam

ആലുവയിൽ കൂറ്റൻമരം കടപുഴകി റോഡിലേക്ക് വീണു; സ്കൂൾ ബസ് രക്ഷപ്പെട്ടത് തലനാരിഴക്ക്

ഒരു സ്വകാര്യ ബസും, സ്കൂൾ ബസും മരച്ചുവട്ടിലൂടെ കടന്നുപോയി നിമിഷങ്ങൾക്കുള്ളിലായിരുന്നു സംഭവം.

Published

|

Last Updated

ആലുവ | കനത്ത കാറ്റിലും മഴയിലും ആലുവയിൽ കൂറ്റൻ മരം കടപുഴകി വീണ് വൻ ദുരന്തം ഒഴിവായി. ആലുവ-കാലടി റോഡില്‍ പുറയാര്‍ കവലയില്‍ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ കാറ്റാടി മരമാണ് കടപുഴകിയത്.

ഒരു സ്വകാര്യ ബസും, സ്കൂൾ ബസും മരച്ചുവട്ടിലൂടെ കടന്നുപോയി നിമിഷങ്ങൾക്കുള്ളിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആളപായമില്ല.

അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ പലതവണ പരാതിപ്പെട്ടിരുന്നു. എന്നാൽ അധികൃതർ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു.

---- facebook comment plugin here -----

Latest