Connect with us

Kerala

17 വര്‍ഷമായി ജയിലിലാണ്, മോചനം അനുവദിക്കണം; സുപ്രീം കോടതിയെ സമീപിച്ച് പ്രവീണ്‍ കൊലക്കേസിലെ പ്രതി

ജയില്‍ മോചനത്തിനായുള്ള ശിപാര്‍ശ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഷാജിയെ പിന്നീട് ഒഴിവാക്കുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | കോട്ടയം സ്വദേശി പ്രവീണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ ഡി വൈ എസ് പി. ആര്‍ ഷാജി ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കി. 17 വര്‍ഷമായി ജയിലിലാണെന്നും മോചനം അനുവദിക്കണമെന്നുമാണ് ഹരജിയില്‍ പറയുന്നത്. ജയില്‍ മോചനത്തിനായുള്ള ശിപാര്‍ശ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഷാജിയെ പിന്നീട് ഒഴിവാക്കുകയായിരുന്നു.

2005 ഫെബ്രുവരി 15നാണ് കൊലപാതക സംഭവം നടന്നത്. കോട്ടയം സ്വദേശി പ്രവീണിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നാണ് കേസ്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് ഏറ്റുമാനൂര്‍ മാടപ്പാട്ട് മേവക്കാട്ട് പ്രവീണിനെ ഷാജി കൊലപ്പെടുത്തിയത്. മലപ്പുറം ഡി വൈ എസ് പി ആയിരുന്ന ഷാജിയുടെ മൂന്നാം ഭാര്യയുമായി പ്രവീണിന് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

 

Latest