Connect with us

Kerala

ആശയപരമായ പോരാട്ടം വ്യക്തിപരമാകരുത്; മുരളീധരനെതിരെ മന്ത്രി റിയാസ്

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ എം പി നടത്തിയ പരാമര്‍ശം വ്യക്തിപരമായ അധിക്ഷേപമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. ആശയപരമായ പോരാട്ടം വ്യക്തിപരമാകാതിരിക്കാന്‍ എല്ലാ പാര്‍ട്ടിയിലുള്ളവരും ശ്രദ്ധിക്കണം. ഇന്ന് വ്യത്യസ്ത ചേരിയിലുള്ളവര്‍ക്ക് ചിലപ്പോള്‍ നാളെ ഒന്നിക്കേണ്ടി വരുമെന്ന് ഓര്‍ക്കണമെന്നും റിയാസ് പറഞ്ഞു.

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ കെ മുരളീധരനെതിരെ ആര്യാ രാജേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

 

Latest