Connect with us

Educational News

ഐ സി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; 99.38 ശതമാനം വിജയം, രണ്ടാം സ്ഥാനത്ത് രണ്ട് മലയാളികള്‍

cisce.org, results.cisce.org. എന്നീ സെറ്റുകളില്‍ ഫലമറിയാം.

Published

|

Last Updated

ന്യൂഡല്‍ഹി | ഐ സി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.38 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. cisce.org, results.cisce.org. എന്നീ സെറ്റുകളില്‍ ഫലമറിയാം. മെറിറ്റ് പൊസിഷനില്‍ രണ്ട് മലയാളികള്‍ രണ്ടാം സ്ഥാനത്തെത്തി. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ശിവാനി എസ് പ്രഭു, ആദീഷ് ജോസഫ് എന്നിവരാണ് രണ്ടാമതെത്തിയത്.

ഐ സി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു. 99.97 ശതമാനമാണ് വിജയം. നാല് വിദ്യാര്‍ഥികള്‍ക്ക് ഒന്നാം റാങ്ക് നേടി. യു പി, മഹാരാഷ്ട്ര സംസ്ഥാനക്കാരാണ് ഈ വിദ്യാര്‍ഥികള്‍. തിരുവനന്തപുരം സെന്ററ് തോമസ് റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആതിര എസ് ജെ മെറിറ്റ് പൊസിഷനില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

 

Latest