Connect with us

Ongoing News

ശ്രീറാമിനെ കലക്ടറാക്കിയതിനെതിരെ സഊദി ജുബൈലില്‍ ഐ സി എഫ് പ്രതിഷേധം

Published

|

Last Updated

ജുബൈല്‍ | സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ കാര്‍ ഇടിപ്പിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയ നടപെടിക്കെതിരെ ഐ സി ഫ് (ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍) ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധിച്ചു. ‘ഒപ്പമില്ല കേരളം’ കളങ്കിതനെ മാറ്റുക എന്ന ശീര്‍ഷകത്തില്‍ ജുബൈലിലായിരുന്നു പ്രതിഷേധം. ബഷീറിന്റെ കൊലയാളിക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ സമാധാന പരമായ പ്രതിഷേധം തുടര്‍ന്ന് കൊണ്ടിരിക്കണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു .

അബ്ദുല്‍ ജബ്ബാര്‍ ആലപ്പുഴയുടെ അധ്യക്ഷതില്‍ ശൗക്കത്ത് സഖാഫി ഉദ്ഘാടനം ചെയ്തു. ശരീഫ് മണ്ണൂര്‍ , അഷ്റഫ് മുവ്വാറ്റുപുഴ (ഒ ഐ സി സി ), സാബു മേലതില്‍ (മാധ്യമം ), ഡോ. പി കെ ജൗഷീദ് (തനിമ സാസ്‌കാരിക വേദി ),ഷംസുദ്ദീന്‍ പള്ളിയാല്‍ ( കെ എം സി സി ) റഷീദ് വാടാനപ്പള്ളി ( രിസാല സ്റ്റഡി സര്‍ക്കിള്‍ ), മുഫീദ് (ഐ എന്‍ എല്‍ ) അബ്ദുല്‍കരീം കാസിമി, മുഹമ്മദ് നാജി പങ്കെടുത്തു. അബ്ദുല്‍ ജലീല്‍ കൊടുവള്ളി സ്വാഗതവും ഉനൈസ് മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.

 

Latest