Connect with us

Saudi Arabia

ഐ സി എഫ് ഖതീഫ് സെൻട്രൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ക്യാമ്പ് സിൽവർ ജൂബിലിയുടെ ഭാഗമായി

Published

|

Last Updated

ഖതീഫ് | ഐ സി എഫ് ഖതീഫ് സെൻട്രൽ കമ്മിറ്റിയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച്  ജനസേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഖതീഫ് ബദർ  മെഡിക്കൽ സെൻ്ററിൽ വെച്ച്  സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ബദർ  മെഡിക്കൽ സെൻ്ററിലെ ഡോ. മഹേഷ് മോഹനൻ, ഡോ. സഈദ് മുഹമ്മദ്, ഡോ. ഇംതിയാസ് അഹമ്മദ്, ഡോ. മാവദ്ദ ഇബ്റാഹീം എന്നീ ഡോക്ടർമാരും  പാരാ മെഡിക്കൽ സ്റ്റാഫ്,സാന്ത്വനം വളൻ്റിയർമാരുടെയും സേവനവും  ക്യാമ്പിലുണ്ടായിരുന്നു. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി ക്യാമ്പിൽ വിതരണം ചെയ്തു.
ജീവിതശൈലി രോഗങ്ങളും മറ്റും തിരിച്ചറിയുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്‌തവരടക്കം നിരവധി പേർ  മെഡിക്കല്‍ ക്യാമ്പിലെത്തി. ഐ സി എഫ് കിഴക്കൻ പ്രവിശ്യാ ജനറൽ സെക്രട്ടറി ടി പി അശ്റഫ് ഉദ്ഘാടനം ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. ദാകിർ സഖാഫി, ഉബൈദ് ഖതീഫ് എന്നിവർ നേതൃത്വം നൽകി.

Latest