Connect with us

Obituary

ഐ സി എഫ് പ്രവർത്തകൻ സഊദിയിൽ നിര്യാതനായി

ഖബറടക്കം ദമാമിൽ

Published

|

Last Updated

ദമാം | ഹൃദയഘാതം മൂലം  ഐ സി എഫ് പ്രവർത്തകൻ തിരുവനന്തപുരം കരമന സ്വദേശി ശാഫി മുഹമ്മദ് നാസർ (52)  സഊദിയിലെ ദമാമിൽ നിര്യാതനായി. കഴിഞ്ഞ പന്ത്രണ്ട് വർഷമായി അൽ ഖോബാറിലെ സ്വകാര്യ സ്ഥാപനത്തിൽ അകൗണ്ടന്റായി ജോലി ചെയ്‌തുവരികയായിരുന്നു.

ജോലിക്കിടെ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ദമാം അൽറൗളാ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ നില വഷളാവുകയും രാത്രിയോടെ മരിക്കുകയുമായിരുന്നു.

ഭാര്യ: റജീന, മകൾ: തമന്ന. അൽ ഖോബാർ ഫറൂഖ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. നിയമ നടപടികൾ പൂർത്തിയാക്കി ഖബറടക്കം ദമാമിൽ നടക്കും.

---- facebook comment plugin here -----

Latest