Connect with us

Educational News

ഐ എ എം ഇ ഐസെറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

സ്‌കൂളുകളിലൂടെയും 8086511165 എന്ന മൊബൈല്‍ നമ്പറില്‍ നേരിട്ടും വാട്സാപ്പിലൂടെയും ഐസെറ്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

Published

|

Last Updated

കോഴിക്കോട് | എല്‍ കെ ജി മുതല്‍ പത്താം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐ എ എം ഇ വര്‍ഷം തോറും നടത്തി വരുന്ന ടാലന്റ് പരിശീലന പരിപാടിയായ ഐസെറ്റ് 22, നവംബര്‍ 16 ന് വിവിധ സ്‌കൂളുകളില്‍ വെച്ച് നടക്കും.

ഐസെറ്റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. സ്‌കൂളുകളിലൂടെയും 8086511165 എന്ന മൊബൈല്‍ നമ്പറില്‍ നേരിട്ടും വാട്സാപ്പിലൂടെയും ഐസെറ്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

ദേശീയ തലത്തിലെ ഉന്നത മത്സര പരീക്ഷകള്‍ക്കുള്ള അടിത്തറ എന്ന നിലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികവ് തെളിയിക്കുവാനുള്ള ഐസെറ്റ് പരിശീലനത്തില്‍ മുന്‍വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8086511165 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.