First Gear
ഹ്യുണ്ടായ് എക്സ്റ്റര്‍; ജൂലൈ 10ന് പുറത്തിറങ്ങും
ഹ്യുണ്ടായിയുടെ ഏറ്റവും വില കുറഞ്ഞ എസ്യുവി മോഡലാണ് എക്സ്റ്റര്‍.

ന്യൂഡല്‍ഹി| ഹ്യുണ്ടായ് എക്സ്റ്റര്‍ എന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം ജൂലൈ 10ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ടാറ്റ പഞ്ചാണ് ഹ്യുണ്ടായ് എക്സ്റ്ററിന്റെ എതിരാളി. ഹ്യുണ്ടായിയുടെ ഏറ്റവും വില കുറഞ്ഞ എസ്യുവി മോഡലാണ് എക്സ്റ്ററെന്ന് കമ്പനി വ്യക്തമാക്കി. ഹ്യുണ്ടായ് അല്‍കാസര്‍, ക്രെറ്റ, വെന്യു എന്നിവയേക്കാള്‍ വില കുറവാണ് എക്സ്റ്ററിന്.
ഹ്യുണ്ടായ് എക്സ്റ്ററിന് സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ്, ഡ്യുവല്‍ കാമറയുള്ള ഡാഷ്‌ക്യാം എന്നിവയുണ്ട്. ഈ രണ്ട് ഫീച്ചറുകളും ടാറ്റ പഞ്ചില്‍ ഇല്ല. എക്സ്റ്ററിലെ സണ്‍റൂഫ് വോയ്സ് എനേബിള്‍ഡാണ്.
ഡ്യുവല്‍ കാമറയുള്ള ഡാഷ്‌ക്യാമിലൂടെ ഹ്യുണ്ടായ് എക്സ്റ്റര്‍ യാത്രയിലെ നിമിഷങ്ങള്‍ ക്യാപ്ചര്‍ ചെയ്യാന്‍ കഴിയും. ഇഎക്‌സ്, എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ), എസ്എക്‌സ്(ഒ) കണക്ട് എന്നീ വേരിയന്റുകളില്‍ വാഹനം ലഭ്യമാകും.