Connect with us

ISL 2021- 22

ബെംഗളൂരുവിനെ കീഴടക്കി ഹൈദരാബാദ്

എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദ് കീഴടക്കിയത്.

Published

|

Last Updated

ബാംബോലിം | ഐ എസ് എല്ലിലെ 22ാം മത്സരത്തില്‍ അയല്‍ക്കാരുടെ പോരില്‍ ഹൈദരാബാദ് എഫ് സിക്ക് വിജയം. ബെംഗളൂരു എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദ് കീഴടക്കിയത്. ബര്‍തോലോമെവ് ഒഗ്‌ബെച്ചെയാണ് ഹൈദരാബാദിനായി ഗോള്‍ നേടിയത്.

മത്സരം ആരംഭിച്ച് ഏഴാം മിനുട്ടില്‍ തന്നെ ബെംഗളൂരുവിന്റെ വല ചലിപ്പിക്കാന്‍ ഹൈദരാബാദിന് സാധിച്ചു. ഇടത് വശത്ത് നിന്ന് ഒരു പ്രതിരോധ ഭടനെ മറികടന്ന് ആകാശ് മിശ്ര നല്‍കിയ പാസ് ഒഗ്‌ബെച്ചെ അനായാസേന ഗോളാക്കുകയായിരുന്നു. ബെംഗളൂരുവിന്റെ റോഷന്‍ നവോരെം, സുരേഷ് വാംഗ്ജാം, ഹൈദരാബാദിന്റെ അനികേത് ജാദവ് എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

Latest