Connect with us

Kerala

യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

Published

|

Last Updated

ഇടുക്കി |  ഉപ്പുതറ വളകോട്ടില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പി എസ് ജോബിഷിന്റെ ഭാര്യ എം കെ ഷീജയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
പത്തു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവ് നിരന്തരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും, ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നോട് വഴക്കിടാറുണ്ടെന്നും ഷീജ പറഞ്ഞിരുന്നതായി് സഹോദരന്‍ പറയുന്നത്. മദ്യപിച്ചെത്തി ഷീജയുമായി ഭര്‍ത്താവ് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു എന്നാണ് ആരോപണം.

 

Latest