FIRE
തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപ്പിടിത്തം; തീയണക്കുന്നതിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
തീ അണക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന്റെ ഭാഗം ശരീരത്തിലേക്ക് വീണാണ് മരണം.

തിരുവനന്തപുരം | തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ ൽ വൻ തീപ്പിടിത്തം. തീ അണക്കുന്നതിനിടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. തീ അണക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന്റെ ഭാഗം ശരീരത്തിലേക്ക് വീണാണ് മരണം. ചാക്ക യൂനിറ്റിലെ ഫയർമാൻ ജെ എസ് രഞ്ജിത്താണ് മരിച്ചത്.
പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. രാസവസ്തുക്കൾ സൂക്ഷിച്ച കെട്ടിടം പൂർണമായും കത്തി നശിച്ചു. തീ നിയന്ത്രണവിധേയമായിട്ടുണ്ട്.
സെക്യൂരിറ്റി മാത്രമാണ് തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. കഴിഞ്ഞയാഴ്ച കൊല്ലത്തും മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ സംഭരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തമുണ്ടായിരുന്നു.
---- facebook comment plugin here -----