Business
എച്ച് ടി ഐ നിക്ഷേപകരുടെ സംഗമം നടത്തി

കോഴിക്കോട് | മർകസ് നോളജ് സിറ്റിയിലെ ടെക്‌നോളജി കമ്പനി ആയ ഹോഗർ ടെക്‌നോളജീസ് ആൻഡ് ഇന്നവേഷൻസ് (എച്ച് ടി ഐ) നിക്ഷേപകരുടെ സംഗമം സംഘടിപ്പിച്ചു. ഒരു വർഷം പൂർത്തീകരിച്ച നിക്ഷേപകർക്കുള്ള ലാഭവിഹിതം മർകസ് നോളജ് സിറ്റിയിൽ വെച്ച് നടന്ന സംഗമത്തിൽ വിതരണം ചെയ്തു.
നോളജ് സിറ്റി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (സി.എ.ഒ) അഡ്വ: തൻവീർ ഒമർ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. ചീഫ് ഫിനാൻസ് ഒഫീസർ അഡ്വ: യൂസുഫ് നൂറാനി, അക്കാദമിക് ഡയറക്ടർ ഡോ: അമീർ ഹസ്സൻ, എച്ച് ടി ഐ ചെയർമാൻ ഡോ: ഹംസ അഞ്ചുമുക്കിൽ, പരിപാടിയിൽ സന്നിഹിതരായി.
ചുരുങ്ങിയ കാലംകൊണ്ട് കണ്‌സ്യൂമർ ഇലക്ട്‌റോണിക് ആൻഡ് സർവീസ് മേഖലയിൽ വിപ്ലവകരമായ ചലനം സൃഷ്ടിക്കാൻ എച്ച് ടി ഐയ്ക്ക് സാധിച്ചത് വലിയ നേട്ടമായി ചടങ്ങ് വിലയിരുത്തി. കൂടാതെ, സമീപ ഭാവിയിൽ ടെക്‌നോളജി രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ഉതകുന്ന എച്ച് ടി ഐയുടെ വരുംകാല പദ്ധതികൾ സംഗമത്തിൽ പരിചയപ്പെടുത്തി.
എച്ച് ടി ഐ നൽകുന്ന ടെക്‌നോളജി ട്രെയിനിങ് കോഴ്‌സ്‌കളെക്കുറിച്ച് എച്ച് ടി ഐ അക്കാദമിക് കോർഡിനേറ്റർ ഡോ: എ.പി.എ ഫയാസ് സംസാരിച്ചു. കമ്പനി സി.ഇ.ഒ എഞ്ചിനീർ മുഹമ്മദ് നാസിം പാലക്കൽ സ്വാഗതവും സെയിൽസ് കോർഡിനേറ്റർ റഷീദ് പി ടി നന്ദിയും പറഞ്ഞു.