Connect with us

First Gear

എച്ച്എസ് ഇവി എത്തുന്നു; വില 1.25 ലക്ഷം രൂപ

ഒറ്റ ചാര്‍ജില്‍ ഏതാണ്ട് 110 കിലോമീറ്ററോളം റേഞ്ച് നല്‍കാന്‍ പുത്തന്‍ ഇവിക്ക് ശേഷിയുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് ഇപ്പോള്‍ ഇലട്രിക് സ്‌കൂട്ടര്‍ തരംഗമാണ്. ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റണ്‍ആര്‍ മൊബിലിറ്റി എന്ന ബ്രാന്‍ഡ് ഇന്ത്യയില്‍ പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടറുമായി രംഗത്തെത്തിയിരിക്കുകയാണ്.

എച്ച്എസ് ഇവി എന്നാണ് ഇലക്ട്രിക് സ്‌കൂട്ടറിന് പേരിട്ടിരിക്കുന്നത്. സ്‌കൂട്ടറിന് 1.25 ലക്ഷം രൂപ മുതല്‍ 1.30 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക. വെള്ള, കറുപ്പ്, ഗ്രേ, ചുവപ്പ്, പച്ച എന്നീ അഞ്ച് നിറങ്ങളിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുക. ഒറ്റ ചാര്‍ജില്‍ ഏതാണ്ട് 110 കിലോമീറ്ററോളം റേഞ്ച് നല്‍കാന്‍ പുത്തന്‍ ഇവിക്ക് ശേഷിയുണ്ട്.

റണ്‍ആര്‍ മൊബിലിറ്റിയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത 70 കിലോമീറ്റര്‍ വേഗതയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വില ഗണ്യമായി ഉയരാന്‍ പോവുകയാണ്. എന്നാല്‍ താങ്ങാനാവുന്ന വിലയും മികച്ച റേഞ്ചുമുള്ളതിനാല്‍ റണ്‍ആര്‍ എച്ച്എസ് ഇവി വിപണിയില്‍ കൂടുതല്‍ ശ്രദ്ധനേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

 

 

 

Latest