Connect with us

Uae

മഅ്ദിൻ ​ദുബായ് സെന്ററിൽ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ്

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0569242432 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

Published

|

Last Updated

ദുബായ് | പ്രായ വ്യത്യാസമില്ലാതെ കുട്ടികളിലെ വിവിധ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ദുബായ് നോളജ് പാർക്കിലെ മഅ്ദിൻ സെന്ററിൽ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്വഭാവ രൂപീകരണം, ഭാഷാ നൈപുണ്യം, ധാർമിക ചിട്ടകൾ, വ്യക്തിത്വ വികാസം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ളതാണ് കോഴ്സ്. ഇമാറാത്തി സ്പോക്കൺ അറബിക്, യു.എ.ഇയുടെ സാംസ്കാരിക സവിശേഷതകൾ എന്നിവയും ക്യാമ്പിന്റെ ഭാ​ഗമാണ്.

ബ്രിട്ടനിലെ ലോകപ്രശസ്തമായ ട്രിനിറ്റി കോളേജിന്റെ വിവിധ യോ​ഗ്യതാ പരീക്ഷകൾക്ക് കുട്ടികളെ തയ്യാറാക്കുന്ന വിധത്തിലാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. പ്രൈമറി സ്കൂളുകളിലും, നഴ്സറികളിലും അധ്യാപകരായി ജോലി നേടുന്നതിന് സഹായകമാകുന്ന ദുബായ് സർക്കാർ അം​ഗീകൃത ടീച്ചേഴ്സ് ട്രൈനിം​ഗ് കോഴ്സിന്റെ പുതിയ ബാച്ചും ഉടൻ ആരംഭിക്കും. ഓൺലൈനായി മൂന്നു മാസ ദൈർഘ്യമുള്ള കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ദുബായ് വിദ്യാഭ്യാസ വിഭാ​ഗമായ കെ.എച്ച്.ഡി.എയുടെ സർട്ടിഫിക്കറ്റാണ് ലഭിക്കുക. പ്ലസ്ടു പൂർത്തിയാക്കിയ ആർക്കും പ്രായഭേദമന്യേ ഈ കോഴ്സിനു ചേരാവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0569242432 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക