Connect with us

Qatar

അറബ് സാഹിത്യം ചരിത്രവും വര്‍ത്തമാനവും; ഓണ്‍ലൈന്‍ ടോക് സംഘടിപ്പിച്ചു

Published

|

Last Updated

ദോഹ | ഖത്വര്‍ കലാലയം സാംസ്‌കാരിക വേദി ‘അറബ് സാഹിത്യം ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ടോക് സംഘടിപ്പിച്ചു. ഉമര്‍ ഇബ്രാഹീം വിഷയം അവതരിപ്പിച്ചു. അറബ് സാഹിത്യം പുരാതന കാലം മുതല്‍ പ്രചാരമുള്ളതും ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ്. അറബ് സാഹിത്യ കൃതികളില്‍ നിന്ന് മലയാളത്തിലേക്ക് ധാരാളം വിവര്‍ത്തന ഗ്രന്ഥങ്ങളുണ്ടാകേണ്ടതിന്റെ ആവശ്യകത ഭാഷാ പണ്ഡിതനും ചിന്തകനുമായ അദ്ദേഹം എടുത്തുപറഞ്ഞു.

ഖത്വര്‍ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ‘ഭാഷയും സാഹിത്യവും’ എന്ന ഓണ്‍ലൈന്‍ ടോക് സീരീസിന്റെ മൂന്നാം ടോക് ആയിരുന്നു അറബ് സാഹിത്യം ചരിത്രവും വര്‍ത്തമാനവും എന്നത്. മലയാളം, ഇംഗ്ലിഷ് ഭാഷകളെ കുറിച്ച് ഒന്നും രണ്ടും സീരീസില്‍ ഷൗക്കത്തലി ഖാന്‍, ലുഖ്മാന്‍ സഖാഫി എന്നിവരാണ് നേതൃത്വം നല്‍കിയത്. നൗഫല്‍ ലത്വീഫിയുടെ അധ്യക്ഷതയില്‍ സാജിദ് മാട്ടൂല്‍ സ്വാഗതവും ഹാഷിം മാവിലാടം നന്ദിയും പറഞ്ഞു.

 

Latest