Connect with us

Kannur

ഹൃദയാഘാതം; കണ്ണൂര്‍ സ്വദേശി റിയാദ് വിമാനത്താവളത്തില്‍ നിര്യാതനായി

Published

|

Last Updated

റിയാദ് | അവധിക്ക് നാട്ടിലേക്ക് തിരിച്ച കണ്ണൂര്‍ സ്വദേശി റിയാദ് വിമാനത്താവളത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂര്‍ കൂത്തുപറമ്പ് ചമ്പാടന്‍ വിജയന്‍ (63) ആണ് റിയാദിലെ കിംഗ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് മരിച്ചത്. തെക്കുപടിഞ്ഞാറന്‍ മേഖലയായ അസീറിലെ ബനീ ആമിറില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി ജോലിചെയ്തുവരികയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി സ്‌പോണ്‍സര്‍ കഴിഞ്ഞ ദിവസമാണ് വിജയന് ഫൈനല്‍ എക്‌സിറ്റ് നല്‍കിയത്. അബഹയില്‍ നിന്ന് ആഭ്യന്തര വിമാനത്തില്‍ റിയാദിലെത്തിയ വിജയന് അന്താരാഷ്ട്ര ടെര്‍മിനലിലേക്ക് ബസില്‍ കയറിയ ഉടന്‍ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ റിയാദിലെ കിംഗ് അബ്ദുല്ല ആശുപ്രതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: റീജ. മക്കള്‍: സ്‌നേഹ, സ്വാതി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ബന്ധുക്കളും, സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.

 

---- facebook comment plugin here -----

Latest