Connect with us

Ongoing News

പേരൂർക്കട ജില്ലാ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി ആരോഗ്യ മന്ത്രി

ആരോഗ്യവകുപ്പ് ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്തെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്ന് രാവിലെ എട്ടേകാലോടെയായിരുന്നു സന്ദർശനം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. രാജു ഒപ്പമുണ്ടായിരുന്നു.

രാവിലെ എട്ട് മണിക്ക് ആരംഭിക്കേണ്ട ഒ പി വിഭാഗങ്ങള്‍ കൂടാതെ വാര്‍ഡുകള്‍ തുടങ്ങിയ സന്ദര്‍ശിച്ചു. ലിസ്റ്റിലുള്ള ഇ സി ജി ടെക്‌നീഷ്യനെ ആശുപത്രി വികസന സമിതി നിശ്ചയിച്ചിട്ടുള്ള പ്രകാരം അടിയന്തരമായി നിയമിച്ച് ഇ സി ജി സംവിധാനം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

ആരോഗ്യവകുപ്പ് ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയാണ് മുന്നറിയിപ്പില്ലാതെ ആശുപത്രി സന്ദര്‍ശനം നടത്തുന്നതിന് തീരുമാനിച്ചത്. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളും ഇത്തരത്തിലുള്ള അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ക്ക് പ്രേരണ നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു.

Latest