Connect with us

Kerala

പ്രതിസന്ധി പരിഹരിക്കാന്‍ ഉത്തരവാദിത്വമുണ്ട്; കെ എസ് ആര്‍ ടി സി വിഷയത്തില്‍ മന്ത്രിയെ തള്ളി സി ഐ ടി യു

ജീവനക്കാര്‍ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞ മന്ത്രിയുടെ പ്രസ്താവന തൊഴിലാളി വിരുദ്ധമാണെന്നും സിഐടിയു

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി വിഷയത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ സിഐടിയു. കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വകുപ്പ് മന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നു സി ഐ ടി യു വ്യക്തമാക്കി. ശമ്പളം മുടങ്ങിയതിന് ജീവനക്കാര്‍ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞ മന്ത്രിയുടെ പ്രസ്താവന തൊഴിലാളി വിരുദ്ധമാണെന്നും സിഐടിയു ജനറല്‍ കൗണ്‍സിലില്‍ ആരോപിച്ചു. ്

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോ മന്ത്രിക്കോ ഉത്തരവാദിത്വമില്ലെന്നും കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിനാണ് എന്നായിരുന്നു മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നത്. അതേ സമയം ഈ വാദം തള്ളിയാണ് സി ഐ ടി യു രംഗത്തെത്തിയിരിക്കുന്നത്. ശമ്പളം നല്‍കുന്നതില്‍ പൂര്‍ണ്ണമായും ഉത്തരവാദിത്വം സര്‍ക്കാരിനും ഗതാഗത മന്ത്രിക്കുമുണ്ടെന്ന് സി ഐ ടി യു വ്യക്തമാക്കി.

Latest