Connect with us

Saudi Arabia

ഹജ്ജ്: മദീനയിലുള്ള രോഗികളായ തീര്‍ഥാടകരെ മക്കയിലെത്തിച്ചു

ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക ആംബുലന്‍സുകളിലാണ് ഇവരെ എത്തിച്ചത്.

Published

|

Last Updated

മദീന/മക്ക | ഈ വര്‍ഷത്തെ ഹജ്ജിനായി മദീനയിലെത്തിയ ശേഷം അസുഖംമൂലം മദീനയിലെ വിവിധ ആശുപ്രത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളായ തീര്‍ഥാടകരെ മക്കയിലെത്തിച്ചു. ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക ആംബുലന്‍സുകളിലാണ് ഇവരെ എത്തിച്ചത്.

അറുപത് അംഗ മെഡിക്കല്‍ ടീമുകളുടെ നേതൃത്വത്തില്‍ ഒമ്പത് കിടപ്പുരോഗികളുമായി ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ സജ്ജീകരിച്ച ആംബുലന്‍സുകളാണ് മക്കയിലെത്തിയത്. രോഗികളുടെ ഹജ്ജ് നിര്‍വഹണത്തിനുള്ള സൗകര്യങ്ങളും രാജ്യത്ത് നിന്ന് മടങ്ങുന്നത് വരെയുള്ള ആരോഗ്യ പരിചരണവും സൗജന്യമായാണ് നല്‍കുക. മദീനയിലും മക്കയിലും ഹജ്ജിന്റെ പുണ്യ കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് മികച്ച ചികിത്സാ സേവനങ്ങളാണ് ആരോഗ്യ മന്ത്രാലയം നല്‍കിവരുന്നത്.

മിന-അറഫാ-മുസ്ദലിഫ തുടങ്ങിയ സ്ഥലങ്ങളില്‍ തീര്‍ഥാടകരെ സേവിക്കാനായി 180 ആംബുലന്‍സുകളടക്കം 25,000 ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. അല്‍-മഷാഇര്‍, അല്‍-ഹറമൈന്‍ ട്രെയിനുകളില്‍ ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ പോയിന്റുകളും കല്ലേറ് കര്‍മങ്ങള്‍ നടക്കുന്ന ജമാറാത്ത് പാലത്തില്‍ 16 എമര്‍ജന്‍സി സെന്ററുകളും സ്ഥാപിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

 

Latest