Connect with us

Saudi Arabia

ഹജ്ജ്: അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജരായി സഊദി റെഡ് ക്രസന്റ് ടീം

Published

|

Last Updated

മക്ക | ഹജ്ജ് വേളയില്‍ പുണ്യ സ്ഥലങ്ങളിലെ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജരായി സഊദി റെഡ് ക്രസന്റ് ടീം. ഹജ്ജ് വേളയില്‍ അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റെഡ് ക്രസന്റ് അറിയിച്ചു. ഹജ്ജിന്റെ പുണ്യ കര്‍മങ്ങള്‍ക്ക് സാക്ഷിയാകുന്ന മിന, അറഫ, മുസ്ദലിഫ, കല്ലേറ് കര്‍മം നടക്കുന്ന ജംറകള്‍ എന്നിവിടങ്ങളിലാണ് സേവന രംഗത്തുള്ളത്. എമര്‍ജന്‍സി വാഹനങ്ങള്‍, എയര്‍ ആംബുലന്‍സുകള്‍, ഫീല്‍ഡ് ആംബുലന്‍സുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയിലുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങളാണ് അടിയന്തര പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയിരിക്കുന്നത്.

മക്ക, മിന, മുസ്ദലിഫ, അറഫാത്ത്, ജംറകള്‍, സീസണ്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെ 97 ഓളം എമര്‍ജന്‍സി സെന്ററുകളിലായി ഡോക്ടര്‍മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, ആംബുലന്‍സ് ടെക്നീഷ്യന്മാര്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നിവരുള്‍പ്പെടെ രണ്ടായിരം പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച അടിയന്തര സേവനങ്ങള്‍ നല്‍കി ഹജ്ജ് സീസണില്‍ അല്ലാഹുവിന്റെ അതിഥികളെ സേവിക്കുന്നതിന് സജ്ജമാണെന്ന് അതോറിറ്റി സഊദി റെഡ് ക്രസന്റ് അതോറിറ്റി മേധാവി ഡോ. ജലാല്‍ അല്‍ ഒവൈസ് പറഞ്ഞു.

 

Latest