Connect with us

Saudi Arabia

ഹജ്ജ്; മദീനയിലെ ആശുപത്രികളില്‍ കഴിയുന്ന തീര്‍ഥാടകരെ ചൊവ്വാഴ്ച മക്കയില്‍ എത്തിക്കും

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി ദുല്‍ഹിജ്ജ ഒമ്പതിന് തീര്‍ഥാടകരെ ആശുപത്രികളില്‍ നിന്നും പ്രത്യേക വാഹനത്തില്‍ അറഫയിലേക്ക് കൊണ്ടുവരും.

Published

|

Last Updated

മദീന | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി മദീന വഴി സഊദിയിലെത്തിയ ശേഷം അസുഖം മൂലം മദീനയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന തീര്‍ഥാടകരെ ചൊവ്വാഴ്ച മക്കയില്‍ എത്തിക്കും. കിടപ്പുരോഗികളായ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘമാണ് മക്കയിലെത്തിക്കുക. ഇവരെ മക്കയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കും.

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി ദുല്‍ഹിജ്ജ ഒമ്പതിന് തീര്‍ഥാടകരെ ആശുപത്രികളില്‍ നിന്നും പ്രത്യേക വാഹനത്തില്‍ അറഫയിലേക്ക് കൊണ്ടുവരും.

 

---- facebook comment plugin here -----

Latest