Connect with us

Saudi Arabia

ഹജ്ജ്; പുണ്യഭൂമി പൂര്‍ണ സുരക്ഷാ വലയത്തില്‍

ഹജ്ജ് വേളയില്‍ സുരക്ഷയെ തടസ്സപ്പെടുത്തുന്ന നടപടികള്‍ കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഹജ്ജ് സുരക്ഷാ സേന കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ബസാമി.

Published

|

Last Updated

മക്ക | വിശുദ്ധ ഹജ്ജിന് ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹജ്ജിന്റെ പുണ്യ കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശങ്ങള്‍ പൂര്‍ണമായും സുരക്ഷാ വലയത്തില്‍. ആഭ്യന്തര തീര്‍ഥാടകരുടെ വരവ് തുടങ്ങിയതോടെ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ഹജ്ജ് വേളയില്‍ സുരക്ഷയെ തടസ്സപ്പെടുത്തുന്ന നടപടികള്‍ കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഹജ്ജ് സുരക്ഷാ സേന കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ബസാമി സുരക്ഷാ സേന മേധാവികളുടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹജ്ജ് വേളയില്‍ നിയമം ലംഘിച്ചതിന് 288 പേരെയും മക്കയിലേക്ക് ആളുകളെ കടത്താന്‍ ശ്രമിച്ച കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായും ഹജ്ജിന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് 19,000ത്തിലധികം വാഹനങ്ങള്‍ തിരിച്ചയക്കുകയും ചെയ്തു.

ഹജ്ജ് സുരക്ഷക്ക് വേണ്ടിയുള്ള ഏത് ശ്രമങ്ങളെയും നേരിടാന്‍ ഹജ്ജ് സുരക്ഷാ സേന പൂര്‍ണമായും സജ്ജമാണെന്നും ഹജ്ജ് സേന തങ്ങളുടെ പദ്ധതി പ്രാവര്‍ത്തികമാക്കുകയാണെന്നും തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തി തിരക്ക് ഒഴിവാക്കുന്നതിനായി പുണ്യസ്ഥലങ്ങളില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയുമെന്നും മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ബസാമി പറഞ്ഞു. ഹജ്ജ് സീസണില്‍ സുരക്ഷാ സേന മുഴുവന്‍ സമയവും സേവന രംഗത്തുണ്ടെന്ന് ഫെസിലിറ്റീസ് സെക്യൂരിറ്റി ഫോഴ്സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അബ്ദുല്ല ബിന്‍ സാദ് അല്‍ ഒതൈബി പറഞ്ഞു.

 

Latest