Ongoing News
ഹജ്ജ് 2023: ആദ്യ സംഘം ഇന്ന് പ്രവാചക നഗരിയിലെത്തും
പാക്കിസ്ഥാനില്‍ നിന്നുള്ള 316 തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്.

മദീന | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി വിദേശ തീര്‍ഥാടകരുടെ ആദ്യ സംഘം ഇന്ന് പുണ്യ ഭൂമിയിലെത്തും. പാക്കിസ്ഥാനില്‍ നിന്നുള്ള 316 തീര്‍ഥാടകരാണ് പ്രവാചക നഗരിയായ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുക.
ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാനിലെ തെക്കന്‍ നഗരമായ കറാച്ചിയില്‍ നിന്നും വിശുദ്ധ നഗരമായ മദീനയിലേക്ക് യാത്ര തിരിച്ച സംഘത്തെ പാക്കിസ്ഥാന്‍ ഹജ്ജ് പ്രോഗ്രാമിന്റെയും സിവില്‍ ഏവിയേഷന്റെയും ഉദ്യോഗസ്ഥര്‍ യാത്രയാക്കി.
കൊവിഡ് നിയന്ത്രണങ്ങളും പ്രായപരിധി നിയന്ത്രണവും പൂര്‍ണമായും ഒഴിവാക്കിയതോടെ ഈ വര്‍ഷം 1,79,210 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നതെന്ന് പാക്കിസ്ഥാന്‍ മതകാര്യ മന്ത്രാലയം പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുമായുള്ള അവസാന വിമാന സര്‍വീസ് ജൂണ്‍ 21 ന് ആയിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.