Connect with us

sayyid habeeb umer bin hafeez

ഹബീബ് ഉമർ തങ്ങൾക്ക് ഹൃദ്യമായ സ്വീകരണം നൽകി സിറാജുൽ ഹുദ

ആത്മീയ സദസ്സിന് ഹബീബ് ഉമർ തങ്ങൾ നേതൃത്വം നൽകി.

Published

|

Last Updated

കുറ്റ്യാടി | വിശ്രുത യമനി പണ്ഡിതനും ദാറുൽ മുസ്ത്വഫ സ്ഥാപകനുമായ സയ്യിദ് ഹബീബ് ഉമർ ബിൻ ഹഫീള് തങ്ങൾക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി കുറ്റ്യാടി സിറാജുൽ ഹുദ. ദഫ്ഫിന്റെയും ഫ്ളവർ ഷോയുടെയും അകമ്പടിയോടെ നൂറുകണക്കിന് പേർ ചേർന്നാണ് അദ്ദേഹത്തെ സ്ഥാപനത്തിലേക്ക് ആനയിച്ചത്. സിറാജുൽ ഹുദാ സ്ഥാപനങ്ങളുടെ ചെയർമാൻ പേരോട് അബ്ദുറഹ്‌മാൻ സഖാഫി ഉദ്ഘാടനം ചെയ്തു.

മസ്ജിദ് ഖദീജതുൽ കുബ്റയിൽ നടന്ന ആത്മീയ സദസ്സിന് ഹബീബ് ഉമർ തങ്ങൾ നേതൃത്വം നൽകി. മഹത്തുക്കളായ പൂർവികർ കാണിച്ചു തന്ന വഴി പിൻപറ്റി ജീവിതം നയിക്കുന്നവരാകണം വിശ്വാസികളെന്നും അപ്പോൾ മാത്രമാണ് ഇരുലോക വിജയം സാധ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് ബാഅലവി വളപട്ടണം, സയ്യിദ് സാലിം ബിൻ ഉമർ ഹഫീള് ആശംസാ പ്രസംഗം നടത്തി. സയ്യിദ് ത്വാഹ സഖാഫി, മുത്വലിബ് സഖാഫി പാറാട്, ഇബ്റാഹീം സഖാഫി കുമ്മോളി, ചിയ്യൂർ അബ്ദുർറഹ്‌മാൻ ദാരിമി, റാശിദ് ബുഖാരി, ടി ടി അബൂബക്കർ ഫൈസി, പേരോട് മുഹമ്മദ് അസ്ഹരി സംബന്ധിച്ചു.