Kerala
എച്ച്1 എന്‍1: എറണാകുളത്ത് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു
ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്.
കൊച്ചി| എറണാകുളത്ത് എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. പനി ബാധിതനായ ലിയോണിനെ ഇന്നലെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എച്ച്1 എന്‍1 ആണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.
മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് കഴിഞ്ഞ ദിവസം ഒരു സ്ത്രീ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ (47) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.







