Connect with us

Gyanvapi masjid

ഗ്യാന്‍വാപി: മസ്ജിദിലേക്കുള്ള മുസ്ലിംകളുടെ പ്രവേശനം തടയരുത്, 'ശിവലിംഗം' കണ്ട ഭാഗം സംരക്ഷിക്കണമെന്നും സുപ്രീം കോടതി

സര്‍വേയുടെ ചുമതലയുള്ള കമ്മീഷണര്‍ അജയ് മിശ്രയെ വരാണാസി കോടതി മാറ്റി.

Published

|

Last Updated

ന്യൂഡല്‍ഹി | ഗ്യാന്‍വാപി മസ്ജിദില്‍ മുസ്ലിംകളുടെ പ്രവേശനവും മതകീയ കാര്യങ്ങളും തടയരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. അതേസമയം, ‘ശിവലിംഗം’ കണ്ടെത്തിയെന്ന് പറയുന്ന സ്ഥലം സംരക്ഷിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢും പി എസ് നരസിംഹയും ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് നല്‍കിയത്. വരാണാസി കോടതിയുടെ സര്‍വേ ഉത്തരവിനെതിരെ അഞ്ചുമാന്‍ ഇന്തിസാമിയ മസാജിദ് മാനേജ്‌മെന്റ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.

സര്‍വേ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വ്യാഴാഴ്ച വാദം കേള്‍ക്കല്‍ തുടരും. എവിടെയാണ് ശിവലിംഗം കണ്ടെത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു. അതിനിടെ, സര്‍വേയുടെ ചുമതലയുള്ള കമ്മീഷണര്‍ അജയ് മിശ്രയെ വരാണാസി കോടതി മാറ്റി. സര്‍വേ വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് നടപടി.

മസ്ജിദില്‍ ശിവലിംഗത്തിന്റെ രൂപത്തിലുള്ള വസ്തു കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വരാണാസി കോടതി ആ ഭാഗം സീല്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മസ്ജിദിലേക്ക് 20 പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും ഉത്തരവിട്ടിരുന്നു. ഇതാണ് സുപ്രീം കോടതി നീക്കിയത്.

Latest