gujarath fire
ഗുജറാത്ത് ഫാക്ടറിയില്‍ തീപ്പിടുത്തം: രണ്ട് മരണം
നിരവധി പേര്‍ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപെടുകയായിരുന്നു
അഹമ്മദാബാദ് | ഗുജറാത്തിലെ സൂറത്തില്‍ ഫാക്ടറിക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. 125 പേരെ രക്ഷപെടുത്തി. അഗ്‌നിശമന സേന തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സൂറത്തിലെ കഡോദരയിലുള്ള പാക്കേജിംഗ് ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് തീപിടിച്ചുതുടങ്ങിയതോടെ നിരവധി പേര്‍ മുകളില്‍ നിന്ന് ചാടിരക്ഷപെടുകയായിരുന്നു. അഗ്‌നിശമന സേനയുടെ പത്ത് യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
---- facebook comment plugin here -----





