Connect with us

Kerala

ഭാര്യയെ കൊന്ന ശേഷം അതിഥി തൊഴിലാളിയുടെ ആത്മഹത്യ; അനാഥരായ മക്കളുടെ സംരക്ഷണത്തിന് നടപടിയുമായി മന്ത്രി

എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയില്‍ മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ മൂന്ന് കുട്ടികളുടെ സംരക്ഷണത്തിന് വനിതാ ശിശു വികസന വകുപ്പ് ഓരോ കുട്ടിക്കും പ്രതിമാസം രണ്ടായിരം രൂപ തോതില്‍ നല്‍കും.

Published

|

Last Updated

കൊച്ചി | മലയാളിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തതോടെ അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയില്‍ മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ മൂന്ന് കുട്ടികളുടെ സംരക്ഷണത്തിന് വനിതാ ശിശു വികസന വകുപ്പ് ഓരോ കുട്ടിക്കും പ്രതിമാസം രണ്ടായിരം രൂപ തോതില്‍ നല്‍കും. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. മരണപ്പെട്ട യുവതിയുടെ മാതാപിതാക്കള്‍ കുട്ടികളെ ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ഇടപെട്ടതും സാമ്പത്തിക സഹായം നല്‍കാന്‍ വനിതാ ശിശു വികസന വകുപ്പു വഴി തീരുമാനിച്ചിരുന്നു.

എട്ട്, അഞ്ച,് രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മാതാപിതാക്കള്‍ മരണപ്പെട്ടതോടെ അനാഥരായത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി സത്വര നടപടി സ്വീകരിക്കുകയായിരുന്നു.