Connect with us

Ongoing News

ഭൂഗര്‍ഭജലം കുറയുന്നു ;കേരളത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം: മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്തെ എല്ലാ വീടുകളിലേക്കും കുടിവെള്ളം ടാപ്പില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി

Published

|

Last Updated

പത്തനംതിട്ട |  മഴ ഉണ്ടെങ്കിലും കേരളത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അരുവാപ്പുലം ഗ്രാമ പഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കണക്കുകള്‍ അനുസരിച്ച് ഭൂഗര്‍ഭജലം കുറയുകയാണ്. ഇതൊരു സൂചന ആയി കണ്ട് ശുദ്ധ ജലം എല്ലാവര്‍ക്കും എത്തിക്കാനായി ആവിഷ്‌കരിച്ച പദ്ധതിയാണിത്. സംസ്ഥാനത്തെ എല്ലാ വീടുകളിലേക്കും കുടിവെള്ളം ടാപ്പില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കെ യു ജനീഷ് കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം പി, മുഖ്യാതിഥിയായ ചടങ്ങില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ഉഷാലയം ശിവരാജന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജോ മോഡി, വി ടി അജോമോന്‍ പങ്കെടുത്തു. കോന്നി മണ്ഡലത്തില്‍ ഏഴ് സ്ഥലങ്ങളില്‍ ആണ് മന്ത്രി കുടിവെള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്തത്.