Connect with us

Kerala

ഗൃഹനാഥന്‍ വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

സഖറിയ കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

Published

|

Last Updated

തിരുവല്ല |  കാരയ്ക്കലില്‍ ഗൃഹനാഥന്‍ വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കാരയ്ക്കല്‍ കാട്ടു പറമ്പില്‍ വീട്ടില്‍സഖറിയ തോമസ്( ബാബു-64) ആണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. വീടിന് പിന്‍വശത്തെ അടുക്കളയില്‍ കയറി കുറ്റിയിട്ട ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

തിരുവല്ലയില്‍ നിന്നുള്ള അഗ്നി ശമന സേനയെത്തി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സഖറിയ കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്നുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: ലിസി . മക്കള്‍ : എല്‍ബി, ബിബി , ജിബി. മരുമക്കള്‍ : അനീഷ്, സുനില്‍ , സിബിന്‍. സംസ്‌കാരം പിന്നീട് .